2

ബേപ്പൂർ: ബേപ്പൂർ മൃഗാശുപത്രിയിലെ അഴിമതി അന്വേഷിക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി ബേപ്പൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ ടി.റനീഷ് ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മൃഗാശുപത്രിയിലെ അഴിമതി കേവലം ഉദ്യോഗസ്ഥതലത്തിൽ ഒതുങ്ങുന്നതല്ലെന്നും ഭരണം നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കും പങ്കുണ്ടെന്നും ഉന്നത തല അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.ബേപ്പൂർ ഏരിയാ പ്രസിഡന്റ് ഷിബീഷ് എ.വി അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, രമ്യാ മുരളി, സതീഷ് കുമാർ നെല്ലിക്കോട്, കൃഷ്ണൻ പുഴക്കൽ, സി.സാബുലാൽ,​ ടി.കെ ഷിംജിഷ്,​ രോഹിത്ത് കമ്മലാട്ട്, സജീഷ് കാട്ടുങ്ങൽ, രാജേഷ് പൊന്നാട്ടിൽ, സുനീവ് വെങ്കളത്ത്, പ്രബീഷ് .ഇ.ടി എന്നിവർ പ്രസംഗിച്ചു.