1
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കോഴിക്കോട് സൈബർ സേന ആദരിച്ചപ്പോൾ

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ കോഴിക്കോട് സൈബർ സേന ആദരിച്ചു. ജില്ലാ ചെയർമാൻ സുനിൽകുമാർ പുത്തൂർമഠം പൊന്നാട അണിയിച്ചു. കൺവീനർ ജയേഷ് വടകര തുടങ്ങിയവർ സംബന്ധിച്ചു.

കണിച്ചുകുളങ്ങരയിൽ ചേർന്ന സൈബർ സേന കേന്ദ്രസമിതി യോഗം വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി ചെയർമാൻ അനീഷ് പുല്ലുവേലി സ്വാഗതവും കേന്ദ്ര സമിതി കൺവീനർ ഷൈൻ സഹദേവൻ നന്ദിയും പറഞ്ഞു.