പയ്യോളി:മഹിളാ ജനതാ ജില്ലാ കമ്മറ്റി അംഗവും കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറിയും മുൻ പയ്യോളി ഗ്രാമപഞ്ചായത്ത് അംഗവുമായ രാധിക ആണിയത്തൂർ ഭർത്താവ് എച്ച്.എം.എസ് നേതാവും എൽ.ജെ.ഡി പ്രവർത്തകനുമായ കെ.പി ബാലകൃഷ്ണൻ, തിക്കോടി മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറും എൽ.ജെ.ഡി നേതാവുമായ കുഞ്ഞാടി നാണു തുടങ്ങി 30 ഓളം പേർ ജനതാദൾ എസിൽ ചേർന്നു. ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ പാർട്ടി പതാക നൽകി സ്വീകരിച്ചു.കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.ടി മുരളീധരൻ, ദേവരാജൻ തിക്കോടി, കെ.എം ഷാജി, രബീഷ് പയ്യോളി സംസാരിച്ചു.