photo
ബാലുശ്ശേരി സർവ്വോദയത്തിൽ കെ.പി.ശ്രീലക്ഷ്മിയും ശ്രീദേവിയും തങ്ങളുടെ പിറന്നാൾ ദിനത്തിൽ ബാലുശ്ശേരി ജി.എൽ.പി.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നല്കാനുള്ള ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടിന് കൈമാറുന്നു

ബാലുശ്ശേരി: പിറന്നാൾ ദിനത്തിൽ സഹപാഠികൾക്ക് അക്ഷര മധുരം പകരുകയാണ് കെ.പി ശ്രീലക്ഷ്മിയും കെ.പി ശ്രീദേവിയും.ബാലുശ്ശേരി ജി.എൽ.പി.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും 'മോനിയ എന്ന കുട്ടി ' പുസ്തകമാണ് ഇരുവരും നല്കിയത്. ഗാന്ധിജിയെപ്പറ്റി മനസ്സിലാക്കാവുന്ന പൂർണ്ണോദയം പബ്ലിക്കേഷന്റെ ചിത്രകഥാ രൂപത്തിലുള്ള പുസ്തകമാണ് വിദ്യാർത്ഥികൾക്ക് നൽകിയത്.ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ

കൊമ്പിലാട് പുസ്തകങ്ങൾ ഏറ്രുവാങ്ങി പ്രധാനാദ്ധ്യാപകൻ ബി.ജയകുമാറിന് കൈമാറി.പി.ടി.എ. പ്രസിഡന്റ് ഷാജൽ ബാലുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹരീഷ് നന്ദനം, ഫൈസൽ, പി. സരിത തുടങ്ങിയവർ സംബന്ധിച്ചു. സ്ക്കൂൾ തുറക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് പുസ്തകം കൈമാറും.ഇരുവരും മുമ്പ് പിറന്നാൾ ദിനത്തിൽ പുസ്തകങ്ങൾ കൈമാറിയിട്ടുണ്ട്.ബാലുശ്ശേരി സർവ്വോദയം ട്രസ്റ്റ് ചെയർമാൻ കെ.പി. മനോജ് കുമാർ , എം.കെ. സീമ അദ്ധ്യാപക ദമ്പതികളുടെ മക്കളാണ് ശ്രീലക്ഷ്മിയും ശ്രീദേവിയും .