കുറ്റ്യാടി: ശക്തമായ മഴയെ തുടർന്ന് മരുതോങ്കരയിലെ മുള്ളൻകുന്ന് ചെക്കൂറ മലയിലെ പൂക്കോട്ട് മീത്തൽ വിജയന്റെ വീട് മണ്ണിടിച്ചിലിൽ അപകടാവസ്ഥയിലായി. അറുപത്തഞ്ചുകാരനായ വിജയനും ഭാര്യയും മകന്റെ നാലംഗ കുടുംബവും താമസിക്കുന്ന വീട് ഏത് നിമിഷവും തകർന്ന് വീഴുന്ന നിലയിലാണ്.