ബാലുശ്ശേരി: ഇംഗ്ലീഷിലെയും മലയാളത്തിലെയും പത്തോളം നഴ്സറി ഗാനങ്ങളും പതിനഞ്ചോളം സിനിമാ ഗാനങ്ങളും മന:പാഠമാക്കി ചൊല്ലുകയും പന്ത്രണ്ടോളം ഗാനങ്ങൾക്ക് ചുവട് വയ്ക്കുകയും ചെയ്ത നാല് വയസുകാരി മേധ ഇഷാനിയെ തേടിയെത്തിയത് ഇന്ത്യാ ബുക്ക് ഒഫ് റെക്കോഡ്സ്.
കഴിഞ്ഞ ഒരു വർഷമായി ടിവിയിലും യുട്യൂബിലും കാണുന്ന പരിപാടികളിൽ ഇഷ്ടമായവ പരിശീലകരില്ലാതെ അവതരിപ്പിച്ച് കൈയടി നേടിയ കൊച്ചുമിടുക്കിക്ക് മേധാ ഇഷാനി എന്ന പേരിൽ യുട്യൂബ് ചാനലുമുണ്ട്.
കോഴിക്കോട് പേരാമ്പ്രക്കടുത്ത് മുളിയങ്ങൽ സ്വദേശിയായ നാടക പ്രവർത്തകനും കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വത്സൻ എടക്കോടന്റയും അദ്ധ്യാപിക നിതാ ഭരതന്റെയും മകളാണ് മേധ ഇഷാനി.