new

ഇന്നും നാളെയും ഓറഞ്ച് അലർട്ട്

കോഴിക്കോട്: കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നൽകിയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുൻകരുതലുമായി ജില്ലാ ഭരണകൂടം. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏത് സാഹചര്യവും നേരിടാൻ ജില്ലാഭരണകൂടം സജ്ജമാണെന്ന് കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ജില്ലാ കൺട്രോൾ റൂം ഉൾപ്പെടെ എല്ലാ താലൂക്ക്, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെയും കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. പൊലീസ്, അഗ്നിശമന സേന, ഇറിഗേഷൻ , വൈദ്യുതി, ബി.എസ്.എൻ.എൽ വകുപ്പുകളും അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങി കഴിഞ്ഞു.

ഡാമുകളിലെയും നദികളിലെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. നദികളിൽ ജലനിരപ്പ് ഉയരുകയും പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്താൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസിന്റെ ബോട്ടുകൾ സജ്ജമാണ്. നദികൾ, പാറക്കെട്ടുകൾ, വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം നിയന്ത്രിച്ചു. മലയോര മേഖലയിലെ നദീതീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശനം പൂർണമായും നിരോധിച്ചു.

കൺട്രോൾ റൂം നമ്പറുകൾ : ജില്ലാ കൺട്രോൾ റൂം - 0495 2371002,1077, കോഴിക്കോട് താലൂക്ക് -0495-2372966, കൊയിലാണ്ടി - 0496-2620235, വടകര- 0496-2522361, താമരശ്ശേരി- 0495-2223088.

മ​ഴ​യാ​ണ്,​ ​ക​രു​ത​ണം​ ​എ​ലി​പ്പ​നി​യെ

കോ​ഴി​ക്കോ​ട്:​ ​പെ​യ്‌​തൊ​ഴി​യാ​ത്ത​ ​മ​ഴ​യ്ക്കൊ​പ്പം​ ​പ​ക​ർ​ച്ച​ ​വ്യാ​ധി​ക​ളു​ടെ​ ​സാ​ദ്ധ്യ​ത​ ​മു​ന്നി​ൽ​ക​ണ്ട് ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​വു​മാ​യി​ ​ആ​രോ​ഗ്യ​വ​കു​പ്പ്.​ ​വെ​ള്ള​ക്കെ​ട്ട്,​ ​മ​ലി​ന​ജ​ലം​ ​എ​ന്നി​വ​ ​എ​ലി​പ്പ​നി​ക്ക് ​കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​താ​മ​സി​ക്കു​ന്ന​വ​രും​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും​ ​മു​ൻ​ക​രു​ത​ൽ​ ​എ​ടു​ക്ക​ണം.​ ​എ​ലി​പ്പ​നി​ ​പ്ര​തി​രോ​ധ​ ​മ​രു​ന്നാ​യ​ ​ഡോ​ക്‌​സി​ ​സൈ​ക്ലി​ൻ​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ങ്ങ​ളി​ലും​ ​സൗ​ജ​ന്യ​മാ​യി​ ​ല​ഭി​ക്കും.​ ​മു​ട്ടു​വ​രെ​ ​മ​റ​യു​ന്ന​ ​പാ​ദ​ര​ക്ഷ​ക​ൾ​ ,​ ​ഗ്ലാ​സ്,​ ​മാ​സ്ക് ​തു​ട​ങ്ങി​യ​വ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​കു​ട്ടി​ക​ളെ​ ​വെ​ള്ള​ക്കെ​ട്ടി​ൽ​ ​ക​ളി​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​രു​ത്.​ ​മ​ലി​ന​ജ​ല​വു​മാ​യി​ ​സ​മ്പ​ർ​ക്ക​മു​ണ്ടാ​യാ​ൽ​ ​കൈ​കാ​ലു​ക​ൾ​ ​സോ​പ്പും​ ​വെ​ള്ള​വും​ ​ഉ​പ​യോ​ഗി​ച്ച് ​ക​ഴു​ക​ണം.​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ശാ​സ്ത്രീ​യ​മാ​യി​ ​സം​സ്‌​ക്ക​രി​ക്ക​ണം.
പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ ​ക​ടു​ത്ത​ ​പ​നി,​ ​വി​റ​യ​ലോ​ട് ​കൂ​ടി​യ​ ​പ​നി,​ ​ത​ല​വേ​ദ​ന,​ ​പേ​ശി​ ​വേ​ദ​ന,​ ​ക​ണ്ണി​ൽ​ ​ചു​വ​പ്പ് ,​ ​കാ​ൽ​മു​ട്ടി​ന് ​താ​ഴെ​ ​വേ​ദ​ന,​ ​ന​ടു​വേ​ദ​ന,​ ​ത്വ​ക്കി​ലും​ ​ക​ണ്ണി​ലും​ ​മ​ഞ്ഞ​ ​നി​റം,​ ​മ​ഞ്ഞ​ ​മൂ​ത്രം​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​എ​ലി​പ്പ​നി​യു​ടെ​ ​ല​ക്ഷ​ണ​ങ്ങ​ൾ.​ ​ചി​ല​രി​ൽ​ ​വ​യ​റു​വേ​ദ​ന,​ ​വ​യ​റി​ള​ക്കം,​ഛ​ർ​ദ്ദി,​ ​തൊ​ലി​പ്പു​റ​ത്തെ​ ​ചു​വ​ന്ന​ ​പാ​ടു​ക​ൾ​ ​എ​ന്നി​വ​യും​ ​ക​ണ്ടേ​ക്കാം.​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ ​ക​ണ്ടാ​ൽ​ ​ചി​കി​ത്സ​ ​തേ​ടാ​ൻ​ ​വൈ​ക​രു​തെ​ന്നും​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​അ​റി​യി​ച്ചു.