2

കോഴിക്കോട്: സ്ത്രീകളിലെ അർബുദ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി എരഞ്ഞിപ്പാലം മലബാർ ഹോസ്പി​റ്റലും സി.ആർ.എഫ്. വുമൺ ഓൺ വീൽസും സംയുക്തമായി ബൈക്ക് റാലി സംഘടിപ്പിച്ചു. മലബാർ ഹോസ്പി​റ്റൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ.വി. ഗംഗാധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു. മലബാർ ഹോസ്പി​റ്റൽ മാനേജിംഗ് ഡയറക്ടർ മിലി മോണി, മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ.കോളിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. എരഞ്ഞിപ്പാലത്ത്‌ നിന്നും കോഴിക്കോട് ബീച്ച് വരെയായിരുന്നു ബൈക്ക് റാലി. പിങ്ക് ഒക്‌ടോബറിന്റെ ഭാഗമായി മലബാർ ഹോസ്പി​റ്റലിൽ സൗജന്യ സ്തനാർബുദ പരിശോധനയും കുറഞ്ഞ നിരക്കിൽ മാമോഗ്രാം പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് : 95440 63336.