കൽപ്പറ്റ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ അടിയന്തിര സഹായത്തിനായി ജില്ലാ പൊലീസ് ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. പൊതു ജനങ്ങൾക്ക് മഴക്കെടുതിയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി 04936202521, 9497980833 എന്നീ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.