കോഴിക്കോട്: ഒക്ടോബർ 26ന് കോഴിക്കോട്ട് ആരംഭിക്കുന്ന പ്രഥമ പാരാ മാസ്റ്റേഴ്‌സ് നാഷണൽ ഔട്ട്‌ഡോർ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള സംസ്ഥാന ടീം രജിസ്‌ട്രേഷൻ ആരംഭിച്ചു. അത്‌ലറ്റിക്‌സ്, സ്വിമ്മിംഗ്, പഞ്ചഗുസ്തി, സൈക്ലിംഗ്, ഫുട്‌ബാൾ മത്സരങ്ങളിൽ 40 ശതമാനമോ അതിനു മുകളിലോ ശാരീരികവൈകല്യമുള്ള (ഓർത്തോ, ബ്ലൈൻഡ്, പാരാപ്ലിജിക്, സെറിബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങളുള്ളവർ) 25 വയസിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷകൾ 22ന് വൈകിട്ട് 5 നു മുമ്പ് അസോസിയേഷന്റെ ഇ - മെയിലിൽ ലഭിക്കണം.
മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് ജപ്പാനിലെ കാൻസായിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കാൻ അവസരമുണ്ടാവും.