കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് 248.75 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ മലബാർ ചേംബർ ഒഫ് കൊമേഴ്സും കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റിയും സ്വാഗതം ചെയ്തു.
റൺവേ വികസനത്തിന് 96. 5 ഏക്കർ പ്രത്യേകം ഏറ്റെടുക്കുമെന്നത് എയർപോർട്ട് വികസനത്തിന് ഊന്നൽ നൽകുന്നതിന്റെ സൂചനയാണെന്ന് ചേംബർ പ്രസിഡന്റ് കെ.വി ഹസീബ് അഹമ്മദ് പറഞ്ഞു. ഇതോടൊപ്പം ടെർമിനൽ വികസനത്തിനും കാർ പാർക്കിംഗിന് കൂടി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലം ഏറ്റെടുക്കൽ തീരുമാനത്തിന് നടപടികൾ വേഗത്തിലാക്കിയതിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാൻ എന്നിവർ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്.