കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബും അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വനിതാ മാദ്ധ്യമപ്രവർത്തകർക്കായി സ്തനാർബുദ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. പ്രസ്‌ക്ലബ് ഹാളിൽ നടന്ന ക്യാമ്പ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ആരോഗ്യത്തിലേക്കുള്ള ചുവടുവെപ്പാണ് പരിശോധനകളും ചികിത്സയുമെന്ന് മേയർ പറഞ്ഞു. ശരിയായ സമയത്തുള്ള പരിശോധനകളും രോഗത്തെ തിരിച്ചറിയലും പെട്ടന്നുള്ള ചികിത്സയുമാണ് സ്തനാർബുദ പ്രതിരോധത്തിനുള്ള പ്രധാന മാർഗം. ഡോ. കെ.എസ് ധന്യ, ഡോ. പി.എം ഷൗഫീജ് എന്നിവർ ബോധവത്കരണ ക്ലാസ് എടുത്തു. പ്രസ്‌ ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാൻ, സെക്രട്ടറി പി.എസ്. രാകേഷ്, അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫെസിലിറ്റി ഡയറക്ടർ എം.എൻ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് പൊതുജനങ്ങൾക്കായി ഏർപ്പെടുത്തിയ പ്രിവിലേജ് കാർഡിന്റെ ലോഞ്ചിംഗും മേയർ നിർവഹിച്ചു.