മാനന്തവാടി: കാട്ടിക്കുളം, എടയൂർകുന്ന് പുഴവയൽ കോളനിയുടെ മധ്യത്തിലായുള്ള മരത്തിൽ പ്രത്യക്ഷപ്പെട്ട വലിയ കടന്നൽ കുട് കോളനിവാസികൾക്ക് ഭീഷണിയായി. ഏഴോളം കുടുംബങ്ങൾ കോളനിയിൽ താമസിക്കുന്നുണ്ട്. വൈദ്യുതി ലൈനിന് മുകളിലാണ് കടന്നൽ കൂട്. ചെറിയ കുട്ടികളുള്ള കോളനിയിൽ കടന്നലുകൾ ഇളകുന്നത് വലിയ അപകടത്തിന് കാരണമാവും. പലരും കുട്ടികളെ ബന്ധുവീടുകളിൽ കൊണ്ട് വിട്ടിരിക്കുകയാണ്. തങ്ങൾക്ക് ഭീഷണിയായ കടന്നൽകൂട് നശിപ്പിക്കാൻ അടിയന്തിര നടപടിയെടുക്കണമെന്ന് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് കോളനിവാസികൾ പറഞ്ഞു. ജീവന് തന്നെ ഭീഷണിയാവുന്ന കടന്നലുകളെ ഭയന്നാണ് കോളനിവാസികൾ ഇവിടെ കഴിയുന്നത്.