news
മുനവ്വർ

കുറ്റ്യാടി: വീട്ടിൽ നിന്നു ഏറെ അകലെയല്ലാതെ വഴിയോരത്ത് നിൽക്കെ കാറിടിച്ച് 17-കാരൻ മരിച്ചു. വേളം തീക്കുനി ചന്തംമുക്ക് പൂമംഗലത്ത് ഇബ്രാഹിമിന്റെ മകൻ മുനവറിനാണ് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തീക്കുനിക്കും അരൂരിനുമിടയിൽ ചന്തൻമുക്കിനു സമീപമാണ് അപകടം.

ബൈക്കിനെ മറികടന്ന് അരൂർ ഭാഗത്തു നിന്ന് അമിതവേഗത്തിലെത്തിയ കാർ മുനവറിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന സ്‌കൂട്ടിയും ഇടിയുടെ ആഘാതത്തിൽ ദൂരേയ്ക്ക് തെറിച്ചുവീണു. കല്ലിൽ തലയിടിച്ച് സാരമായി പരിക്കേറ്റ മുനവറിനെ ഉടനെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര ആശുപത്രിയിലും എ ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാതാവ്: കല്ലാച്ചി ചീറോത്ത്‌മുക്കിലെ പരേതയായ പിലാക്കാട്ട് നസീമ. സഹോദരൻ: ഇജാസ് (ദുബായ്). പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഖബറടക്കം ഇന്ന് ചേരാപുരം കാരക്കുന്ന് പള്ളി ഖബർസ്ഥാനിൽ നടക്കും.