കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവതിയെ രക്ഷപ്പെടുത്തി. ബസ് സ്റ്റാൻഡിനു സമീപമുള്ള സേഫ് ആർക്കേഡിലാണ് ഇന്നലെ ലിഫ്റ്റ് ജാമായത്. ചേലിയ സ്വദേശിയായ യുവതി ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങി. മൊബൈലിൽ കടയുടമയെ വിളിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. എസ്.എഫ്.ആർ.ഒ പി.കെ ബാബുവിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ കോംപ്ലക്സിൽ എത്തി ഹൈഡ്രോളിക് സ്പ്രെഡർ ഉപയോഗിച്ച് യുവതിയെ പുറത്തെത്തിച്ചു. എഫ്.ആർ.ഒമാരായ ജിനീഷ്കുമാർ, ഇ.എം നിധിപ്രസാദ്‌,സിജിത്,അഖിൽ,സന്ദീപ്‌,ഹോംഗാർഡ്‌ ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.