വടകര: കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ ഇരുനില വീട് തകർന്നു.നഗരസഭ ഇരുപത്തി ഒന്നാം വാർഡ് പുതിയാപ്പിലെ തെക്കയിൽ സന്തോഷിന്റെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ വീടിന്റെ മേൽ കൂര നിലം പൊത്തുകയായിരുന്നു. കുടുംബത്തിലെ അഞ്ചു പേർ താമസിക്കുന്ന വീടാണ് അപകടത്തിൽ പെട്ടത്. ഇവർ താഴത്തെ നിലയിലായിരുന്നതിനാൽ ആൾ അപായം ഇല്ല.