1

കട്ടിപ്പാറ: ഇന്നലെ പുലർച്ചെ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ മലയോര പ്രദേശമായ പുലോട്- പിടികക്കുന്ന് ശ്രീധരന്റെ കൃഷിസ്ഥലത്ത്‌ കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഏകദേശം രണ്ട് വയസ് പ്രായവും 40 കിലോ തൂക്കവും ഉള്ള പന്നിയെ താമരശ്ശേരി വനംവകുപ്പിന്റെ എം.പാനൽ ലിസ്റ്റിൽ പെട്ട കോളിക്കൽ വേണാടി ചന്തുക്കുട്ടിയാണ് വെടിവെച്ചത്. കെ.വി.സെബാസ്റ്റ്യൻ, ഫോറസ്റ്റ് സ്റ്റാഫുമാരായ എൻ.കെ.ഇബ്രായി, പ്രസാദ്.എം.എം.ആന്റി പോച്ചിംഗ് വാച്ചർന്മാരായ രവി.പി.പി, ആർ.സജി എന്നിവർ ജഡത്തിന്റെ അനന്തര നടപടികൾ പുർത്തിയാക്കാൻ സഹായിച്ചു.