കൊയിലാണ്ടി: പലവിധകേസുകളിൽപെട്ട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പിടിച്ചിട്ട ഇരുചക്ര വാഹനങ്ങൾ സ്റ്റേഷനിലെത്തുന്നവർക്ക് പ്രയാസമുണ്ടാക്കുന്നു. ചെറിയ വഴി ആയതിനാൽതന്നെ മറ്റു വാഹനങ്ങൾ ഞെരുങ്ങി പോകേണ്ട അവസ്ഥയാണ്. മറ്റു വണ്ടികൾ പാർക്ക് ചെയ്യാനും സാധിക്കുന്നില്ല. ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്കുള്ള വഴി കൂടിയാണിത്. 52 വാഹനങ്ങൾ ലേലം നടത്താൻ തീരുമാനമായതായി സി.ഐ. സുനിൽ കുമാർ പറഞ്ഞു.