കൊയിലാണ്ടി: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും മോട്ടോർ വാഹനവകുപ്പും ചേർന്ന് 'അപകടരഹിത കൊയിലാണ്ടി" ശില്പശാല സംഘടിപ്പിച്ചു. മേഖലയിൽ വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന സെമിനാർ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് ടി.പി.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് എ.എം.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. വടകര ആർ.ടി.ഒ വി.എം.ഷരീഫ്, പൊലീസ് എസ്.ഐ. ഹാറോൾഡ് ജോർജ്ജ്, ജെ.ആർ.ടി.ഒ. പി.രാജേഷ്, വി.വി.ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.