കൽപ്പറ്റ: 12 മാസത്തോളമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന് വയനാട് ജില്ലയിൽ
നിന്ന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ കർഷക വേദിയിലേക്ക് പോകുന്ന എൽ.ജെ.ഡി. കിസാൻ ജനത പ്രവർത്തകർക്ക് യാത്രയ അയപ്പ് നൽകി. പാർട്ടി ജില്ലാ ഓഫീസിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ സി.കെ.നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.അനിൽകുമാർ, യു.എ.ഖാദർ, എം.ബാലകൃഷ്ണൻ, സി.ഒ.വർഗ്ഗീസ്, എ.ഷംസുദ്ദീൻ, പി.കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു.
ഫോട്ടോ :
ഉത്തർപ്രദേശിലെ കർഷക സമരവേദിയിലേക്ക് പോകുന്ന എൽ.ജെ.ഡി. കിസാൻ ജനത പ്രവർത്തകർക്ക് നൽകിയ യാത്രയയപ്പ് യോഗം ജില്ലാ പ്രസിഡന്റ് കെ.കെ.ഹംസ
ഉദ്ഘാടനം ചെയ്യുന്നു