നരക്കോട്: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന മാവുള്ളകണ്ടി രാരിച്ചൻ (98) നിര്യാതനായി. നാടുവാഴിത്തത്തിനെതിരെയുള്ള കർഷകസംഘത്തിന്റെ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളായ എം.കെ.കേളു, യു.കുഞ്ഞിരാമൻ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ഭാര്യ: പരേതയായ ചിരുത. മക്കൾ: നാരായണൻ, കാർത്ത്യായനി, ഗോപാലൻ, അച്ചുതൻ, ദേവി, വിനോദിനി, വിജയൻ. മരുമക്കൾ: ലക്ഷ്മി, രാധ, സതി, എൻ.പി.ശോഭ ( മേപ്പയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മേപ്പയൂർ സൗത്ത് എൽ.സി അംഗം), ബാലൻ (കോട്ടപ്പള്ളി), പരേതരായ ഇ.എം.കണാരൻ (കൊഴുക്കല്ലർ), വി.നാരായണൻ (മഞ്ഞക്കുളം). സഹോദരങ്ങൾ: പരേതരായ ചാത്തു, കുട്ടൂലി, കേളപ്പൻ, കുഞ്ഞിക്കണ്ണൻ.