കൊടിയത്തൂർ: റവന്യു - പഞ്ചായത്ത് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടും മൈസൂർപറ്റ മലയിലെ 25 കുടുംബങ്ങൾ മാറിയില്ല. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്നാണ് ബുധനാഴ്ച റവന്യു - പഞ്ചായത്ത് ഉദ്യോഗസ്ഥർ മലയിൽ എത്തിയത്. സുരക്ഷ കണക്കിലെടുത്ത് സർക്കാർ ഒരുക്കുന്ന ക്യാമ്പിലേക്ക് മാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ മഴയൊന്നുമില്ലെന്നും തങ്ങൾക്ക് തത്ക്കാലം മാറി താമസിക്കാൻ ബുദ്ധിമുട്ടാണെന്നും അവർ അറിയിക്കുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥർ തിരിച്ച് പോവുകയായിരുന്നു.
മഴ കനക്കുകയാണെങ്കിൽ നിർബന്ധപൂർവം മാറ്റിപ്പാർപ്പിക്കാനാണ് തീരുമാനം.