kovid

കോഴിക്കോട്: ജില്ലയിൽ 7857 പേരിൽ നടത്തിയ പരിശോധനയിൽ 717 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 706 പേർക്കാണ് രോഗം ബാധിച്ചത്. ആറ് പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 827 പേർ കൂടി ഇന്നലെ രോഗമുക്തി നേടി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8495 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. മരണം 2798 ആയി.