കോഴിക്കോട്: ചേവായൂർ ടെസ്റ്റിംഗ് ഗ്രൗണ്ടിൽ സ്‌കൂൾ വാഹനങ്ങൾക്കു മാത്രമായുള്ള ഫിറ്റ്നസ് പരിശോധന നാളെ നടക്കും. സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് സാധാരണ ദിവസങ്ങളിലുള്ളതിനു പുറമെയാണിത്.
മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്‌നസ് ടെസ്റ്റിനു ഹാജരാക്കാതെയും കുട്ടികളെ കയറ്റിക്കൊണ്ടു പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാവുമെന്ന് റിജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ വ്യക്തമാക്കി. സ്‌കൂൾ മേലധികാരികൾ ഇതിനു ഉത്തരവാദികളായിരിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ തീർത്ത ശേഷം വേണം ഫിറ്റ്‌നസ് ടെസ്റ്റിനു ഹാജരാക്കാൻ.