img20211021

മുക്കം: ഹെൽത്തി കേരളയുടെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ്, കറുത്തപറമ്പ്, നോർത്ത് കരശ്ശേരി എന്നിവിടങ്ങളിലെ ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പധികൃതർ പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിൽ നിന്നു പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപങ്ങൾക്കെതിരെയും കർശന നടപടി സ്വികരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പക്ടർ എ.സി.അരവിന്ദൻ അറിയിച്ചു. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പക്ടർമാരായ ചന്ദ്രൻ,നിധിൻ, അനിഷ,ലുജൈന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.