pm-niyas
പി.എം. നിയാസ്

കോഴിക്കോട്: കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായി ജില്ലയിൽ നിന്ന് അഡ്വ.പി.എം.നിയാസും അഡ്വ.കെ. ജയന്തും. തുടർച്ചയായി രണ്ടാം തവണയാണ് നിയാസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്. 2011 - 18 കാലഘട്ടത്തിൽ ജനറൽ സെക്രട്ടറിയായിരുന്ന ജയന്ത് വീണ്ടുമെത്തിയത് അപ്രതീക്ഷതമായാണ്.

കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി അമരക്കാരനുമായിരുന്ന കെ.സാദിരിക്കോയയുടെ മകനാണ് നിയാസ്. പത്ത് വർഷമായി ഐ.എൻ.ടി.യു.സി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസിനോട് പരാജയപ്പെടുകയായിരുന്നു.
പാർട്ടിയുമായി ഇടയ്ക്ക് അകന്നു നിന്നിരുന്ന ജയന്ത് 2001- 2007ൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റായിരുന്നു. 2005ൽ കെ.പി.സി.സി അംഗവുമായി.