കൊയിലാണ്ടി: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ സ്കൂളുകളുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സന്റെ നേതൃത്വത്തിൽ കൗൺസിലർമാർ വിദ്യാലയങ്ങൾ സന്ദർശിച്ചു. എല്ലാ വിദ്യാലയങ്ങളും നല്ല തയ്യാറെടുപ്പുകൾ നടത്തിയതായി നിജില പറവക്കൊടി പറഞ്ഞു. പുതിയ പി.ടി.എ രൂപീകരിച്ച് ആവശ്യമായ
ബോധവത്കരണ പ്രവർത്തനം നടത്തിയതായും ശുചീകരണത്തിന് നഗരസഭ തൊഴിലാളികളെ ചുമതലപ്പെടുത്തിയതായും സ്കൂളുകൾക്ക് ആവശ്യമായ ടോയ്ലറ്റ് കിറ്റുകൾ വിതരണം നടത്തിയതായും സംഘം പറഞ്ഞു.