കുറ്റ്യാടി: കായക്കൊടിയിലെ ദളിത് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ സംഭവത്തിലെ പൊലീസ് അന്വേഷണം തൃപ്തികരമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ.21ന് വൈകുന്നേരം പെൺകുട്ടിയുടെ വീട്ടിലെത്തി അച്ഛനും ,അമ്മയും, ബന്ധുക്കളുമായി സംസാരിച്ചു.ഏറെ പ്രയാസകരമായ ചുറ്റുപാടിലാണ് പെൺകുട്ടി ജീവിക്കുന്നതെന്നും, കുട്ടിയുടെ തുടർപഠനത്തിനും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിനും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞു.കേസ് അന്വേഷണോദ്യോഗസ്ഥനായ നാദാപുരം എ.എസ്.പി നിതിൻ രാജ് (ഐ.പി.എസുമായി ചർച്ച നടത്തിയെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണം കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ പറഞ്ഞു.