കുറ്റ്യാടി: കായക്കൊടിയിലെ പതിനേഴുകാരിയെ കുട്ടമാനംഭഗത്തിന് ഇരയാക്കിയ സംഭവത്തിൽ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വർദ്ധിച്ചു വരുന്ന ലഹരി വിൽപന സംഘങ്ങളെ കുറിച്ചും ലഹരി ഉപയോഗത്തെ കുറിച്ചും ഭരണ സമിതി മുൻകൈ എടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കെ.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.ഇ.മുഹമ്മദ് ബഷീർ, സി.കെ.പോക്കർ ,എം.ടി. കുഞ്ഞബ്ദുല്ല, എം.എ. ലതീഫ് ,ടി സൈനുദ്ദീൻ മാസ്റ്റർ, ഇ.പി.ഹമീദ് എന്നിവർ പ്രസംഗിച്ചു.