കോഴിക്കോട്: സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വായ്പാമേള 25ന് സി.എസ്.ഐ ചർച്ച് പാരീഷ് ഹാളിൽ നടക്കും. രാവിലെ 9.30ന് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. വായ്പാ വിതരണം ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 19 ബാങ്കുകൾ മേളയിൽ പങ്കെടുക്കുമെന്ന് ലീഡ് ബാങ്കായ കാനറ ബാങ്കിന്റെ ഡെപ്യൂട്ടി ജനറൽ മാനേജർ മോഹനൻ കോറോത്ത്, യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ മാനേജർ ടി.എ നാരായണൻ, ഫെഡറൽ ബാങ്ക് റീജിണൽ ഹെഡ് ടി മോഹൻദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.