1

കൊയിലാണ്ടി: നഗരസഭയിൽ കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള നഗരശ്രീ ഉത്സവത്തിന് തുടക്കമായി. 22 മുതൽ 31 വരെ നീളുന്ന നഗരശ്രീ ഉത്സവം ക്യാമ്പയിൻ നഗരസഭ ചെയർപേഴ്സൻ കെ.പി.സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ മുൻ സി.ഡി.എസ് അദ്ധ്യക്ഷന്മാരെയും മുതിർന്ന സി.ഡി.എസ് അംഗങ്ങളെയും ആദരിക്കുകയും എൻ.യു.എൽ.എം കുടുംബശ്രീ സംരംഭകരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.ഷിജു, കെ.ഇ.ഇന്ദിര, സി.പ്രജില, ഇ.കെ.അജിത്, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, എ.ലളിത, മനോജ് പയറ്റുവളപ്പിൽ, കെ.കെ.വൈശാഖ്, സെക്രട്ടറി എൻ.സരേഷ് കുമാർ, സിറ്റി പ്രൊജക്ട് ഓഫീസർ കെ.പി.രമേശൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.എം.പ്രസാദ്, എൻ.യു.എൽ.എം സിറ്റിമിഷൻ മാനേജർ എം.തുഷാര, സി.ഡി.എസ് അദ്ധ്യക്ഷന്മാരായ എം.പി ഇന്ദുലേഖ, യു.കെ.റീജ എന്നിവർ സംസാരിച്ചു. ഉത്സവത്തിന്റെ ഭാഗമായി നഗരത്തിൽ റാലി നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ ബാങ്ക് അക്കൗണ്ട് മേള, സംരഭകമേള, വിപണനമേള, ഫോട്ടോ എക്സിബിഷൻ, ഭക്ഷ്യമേള എന്നിവയും നടക്കും.