മുക്കം: കുടുംബശ്രീയുടെയും മുക്കം നഗരസഭയുടെയും നേതൃത്വത്തിൽ വിവിധ ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നഗരശ്രീ ഉത്സവത്തിന് മുക്കത്ത് തുടക്കമായി. നഗരസഭാതല ഉദ്ഘാടനം വൈസ് ചെയർപേഴ്‌സൺ അഡ്വ.ചാന്ദ്‌നി നിർവഹിച്ചു. 31 വരെ നീണ്ടു നിൽക്കുന്ന നഗരശ്രീ ഉത്സവിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടക്കും. 27 മുതൽ മുക്കത്ത് വിപണന മേളയും ഭക്ഷ്യമേളയും സംഘടിപ്പിക്കും. സ്വയം തൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നൈപുണ്യ പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർക്കും വിവിധ ശില്‍പശാലകളുണ്ടാകും. മികച്ച അയൽകൂട്ടം, എ.ഡി.എസ്, സംരംഭം, സംഘകൃഷി ഗ്രൂപ്പ്, ബാലസഭ, ഹരിതകർമസേന അംഗം എന്നിവരെ സമാപന പരിപാടിയിൽ ആദരിക്കും. സി.ഡി.എസ് ചെയർപേഴ്‌സണ്‍ൺ കെ.പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി കുഞ്ഞൻ, പ്രജിത പ്രദീപ്, കൗൺസിലർമാരായ എ.കല്യാണിക്കുട്ടി, പി.ജോഷില, അശ്വതി ഷനോജ് തുടങ്ങിയവർ പങ്കെടുത്തു. സിറ്റി മിഷൻ മാനേജർ എം.പി മുനീർ, കമ്മ്യൂണിറ്റി കൗൺസിലർ റജീന എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.