ഫറോക്ക്: ഫറോക്ക് ആർ.ഒ.ബി - കരുവൻ തിരുത്തി റോഡ് സ്ഥലമെടുപ്പിന് ഉത്തരവായി. കരുവൻ തിരുത്തി വില്ലേജിലെ 2.4981 ഹെക്ടർ സ്ഥലമാണ് റോഡിനായി ഏറ്റെടുക്കുന്നത്. 2.99 കോടി രൂപ സ്ഥലമെടുപ്പുമായി കിഫ്ബിയിൽ നിന്നും നേരത്തെ അനുവദിച്ചിട്ടുണ്ട്. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് തീരദേശ യാത്രയ്ക്ക് സൗകര്യപ്രദമായ കടലുണ്ടി ക്കടവ്, കരുവൻ തിരുത്തി പാലങ്ങൾ പണിപൂർത്തീകരിച്ച് വാഹന ഗതാഗത യോഗ്യമായതോടുകൂടി ഈ റോഡിലൂടെയുള്ള വാഹന തിരക്ക് വർധിച്ചിരുന്നു. വളവുകൾ ഏറെയുള്ള ഫറോക്ക് കരുവൻ തിരുത്തി റോഡിൽ ഫറോക്കിലുള്ള അണ്ടർ ബ്രിഡ്ജ് ഉയരംകൂടിയ ചരക്കു വാഹനങ്ങൾക്കും കണ്ടെയ്നർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും യാത്രക്ക് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് ഫറോക്ക് റയിൽവേ മേൽ പാലം മുതൽ കരുവൻ തിരുത്തി പാലം വരെ പുതിയ റോഡ് നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തിക്ക് 60 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഫറോക്ക് റെയിൽവേ മേൽപാലം പ്രവൃത്തി പൂർത്തീകരിക്കുകയും, അപ്രോച്ച് റോഡ് ടെന്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പദ്ധതി പൂർത്തിയാവുന്നതോടെ കരുവൻ തിരുത്തി മേഖലയിൽ വൻ വികസനത്തിന് ഇത് വഴിയൊരുക്കും.  ഏറ്റെടുക്കുന്നത് 2.4981 ഹെക്ടർ