6
ഓട്ടോമാറ്റിക് വൈഫൈ ഫീവർ ചെക്കർ

കോഴിക്കോട്: കൊവിഡ് ലക്ഷണം എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥി കെ.എസ് അഭിജിത് രംഗത്ത്. ശരീരതാപനില നിർണയിക്കാൻ ആരുടെയും സഹായം വേണ്ട. അഭിജിത്ത് രൂപം നൽകിയ എ.ഡബ്ലു.എഫ്.​സി (ഓട്ടോമാറ്റിക് വൈഫൈ ഫീവർ ചെക്കർ)​ ആവശ്യമുള്ളിടത്തേക്ക് ഘടിപ്പിക്കുകയേ വേണ്ടൂ.
ഒരു വ്യക്തി സെൻസറുമായി സമ്പർക്കം പുലർത്തിയാൽ, ശരീര താപനില നിർണയിച്ച് സ്‌ക്രീനിൽ പ്രദർശിപ്പിക്കും. പച്ച വെളിച്ചം സാധാരണ ശരീര ഊഷ്മാവിനും ചുവന്ന വെളിച്ച ഉയർന്ന ശരീര ഊഷ്മാവിനും കാണിക്കും. സെൻസിംഗ്‌ ചെയ്യാത്തപ്പോൾ ഉപകരണം മുറിയിലെ താപനില സ്‌ക്രീനിൽ പ്രദർശിപ്പിക്കും.

ഹോട്ട്‌ സ്‌പോട്ട് വഴി വിവരങ്ങൾ മൊബൈലിലേക്ക് മാ​റ്റുന്നതിനായി മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിച്ചെടുത്തിട്ടുണ്ട്.