കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂളിന് കെട്ടിടം നിർമ്മിക്കാൻ സ്ഥലം കൈമാറാണമെന്ന് സി.പി.എം കൊടിയത്തൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.മുൻ യു.ഡി.എഫ് ഭരണസമിതിയുടെ പിടിപ്പ് കേട് സ്കൂൾ ഗ്രൗണ്ട് കോടതി ജപ്തി ചെയ്തിരിക്കുകയാണ്. കട ബാധ്യത തീർത്ത് സ്ഥലം വീണ്ടെടുക്കുകയും ,കേരള സർക്കാർ അനുവദിച്ച കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് കരാറുകാരന് ആവശ്യമായ സ്ഥലം കൈമാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി സി.പി.എം കൊടിയത്തൂർ ലോക്കൽ സമ്മേളനം വി.ടി അഹമ്മത് കുട്ടി നഗറിൽ ഏരിയ സെക്രട്ടറി ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം ഇ.രമേശ് ബാബു, വി.കെ വിനോദ്, ജോണി ഇടശ്ശേരി , സി.ടി.സി.അബ്ദുല്ല, വി. വസീഫ് എന്നിവർ പങ്കെടുത്തു. നാസർ കൊളായി രക്തസാക്ഷി പ്രമേയവും , ഇ. അരുൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായി കെ.പി ചന്ദ്രൻ ,എൻ.രവീന്ദ്രകുമാർ, ഗിരീഷ് കാരക്കുറ്റി, വി. വീരാൻകുട്ടി, നാസർ കൊളായി , എ.പി കബീർ , കെ.ടി മൈമൂന, ഇ. അരുൺ , സി.ടി. ഗഫൂർ , കെ.സി മമ്മത് കുട്ടി , കെ.ടി ഗഫൂർ , സലീനമുജീബ് പി.സി, അനസ് താളത്തിൽ, അഖിൽ കണ്ണാംപറമ്പ്, ലാലു പ്രസാദ് എന്നിവരെ തിരഞ്ഞെടുത്തു. ലോക്കൽ സെക്രട്ടറിയായി എൻ. രവീന്ദ്രകുമാറിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എ പി. കബീർ സ്വാഗതവും. കെ.പി ചന്ദ്രൻ നന്ദിയും പറഞ്ഞു.