കോഴിക്കോട് : ജില്ലയിൽ ലോട്ടറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകൾ ഒരുമിച്ചുചേർത്ത് സെറ്റുകളാക്കി വിൽപ്പന നടത്തുന്നത് സംബന്ധിച്ച് പരിശോധന നടത്തി. കോഴിക്കോട് പുതിയ സ്റ്റാൻഡ്,പാളയം എന്നിവിടങ്ങളിലെ ലോട്ടറി കടകളിലാണ് മിന്നൽ പരിശോധന നടത്തിയത്. 12 സീരിസിലാണ് സർക്കാർ ടിക്കറ്റ് അടിച്ചിറക്കുന്നത്. ഇതിൽ അവസാന നാല് നമ്പറുകൾ ചേർത്ത സെറ്റാക്കി 12 ൽ കൂടുതൽ വിൽപ്പന നടത്തുന്നത് സംബന്ധിച്ച് വ്യാപക പരാതി ലഭിച്ചതിനെതുടർന്നാണ് പരിശോധന.ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി. ജമീല, അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എ ഷേർളി, ക്ലാർക്ക് ബിനീത്, സീമ എന്നിവർ നേതൃത്വം നൽകി.

അനധിക്യത ലോട്ടറി വിൽപ്പന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടൽ ഏജൻസി റദ്ദാക്കുന്നതുൾപ്പെടെയുളള കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി ജമീല അറിയിച്ചു. പേപ്പർ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വിൽപ്പന നടത്തുന്നവർക്കെതിരെയും നടപടിയെടുക്കും. പരാതികൾ 18004258474 നമ്പറിൽ അറിയിക്കാം.