കുറ്റ്യാടി: വോളീബോളിന് ഉണർവേകാൻ കർമ്മ പദ്ധതികളുമായി ഗ്രാമീണ വോളീബോൾ അസോസിയേഷൻ കേരള പ്രവർത്തനമാരംഭിച്ചു. കുറ്റ്യാടി ഗ്രീൻവാലി പാർക്കിൽ നടന്ന ചടങ്ങ് അർജുന അവാർഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി ലോഗോ പ്രകാശനം ചെയ്തു. പ്രസിഡന്റ് ജോൺസൺ പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എച്ച് ഷെരീഫ്, കെ.വി ശശിധരൻ, പ്രദീപ് കുമാർ, പി. രാജീവൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, മുൻ ദേശീയ വോളിബോൾ താരം നന്ദകുമാർ, റോയി ജോസഫ്, സെബാസ്റ്റ്യൻ ജോർജ്ജ്, ടി.കെ.മോഹൻദാസ്, വി.വിദ്യാസാഗർ, മുൻ ദേശിയ റഫറി ഇ.അച്ചുതൻ നായർ എന്നിവർ സംസാരിച്ചു.