kovid

കോഴിക്കോട് : ജില്ലയിൽ 914 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 887 പേർക്കാണ് രോഗബാധ ഉണ്ടായത്. അന്യ സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും 13 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 8522 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 723 പേർ കൂടി രോഗമുക്തി നേടി. 10.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8388 കോഴിക്കോട് സ്വദേശികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.