kariyathumpara
തോണിക്കടവ് -കരിയാത്തുംപാറ ടൂറിസം മാനേജ്മെന്റ് കമ്മിറ്റി യോഗം സച്ചിൻദേവ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ ചേർന്നപ്പോൾ. ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെ‌ഡ്ഡി സമീപം

കോഴിക്കോട്: കരിയാത്തുംപാറ, തോണിക്കടവ് ടൂറിസം മേഖലയിൽ കൂടുതൽ സുരക്ഷയൊരുക്കാൻ തീരുമാനം.

പ്രദേശത്ത് എത്തുന്നവരുടെ സുരക്ഷയ്ക്കായി പുഴയെ കുറിച്ചറിയുന്ന ലൈഫ് ഗാർഡിനെ നിയമിക്കും. പഞ്ചായത്തിന്റെ സഹകരണത്തോടെ മാലിന്യ സംസ്‌ക്കരണം നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിന് കരിയാത്തുംപാറയിൽ ടിക്കറ്റ് കൗണ്ടർ ആരംഭിക്കും. തോണിക്കടവിൽ ബോട്ടിംഗ് തുടങ്ങാനുള്ള നടപടികൾ വേഗത്തിലാക്കും. പ്രാദേശിക തലത്തിൽ വീണ്ടും യോഗം ചേർന്ന് സുരക്ഷ വിലയിരുത്തിയ ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാനാണ് തീരുമാനം. കെ.എം സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. ടൂറിസം മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രദേശത്തെ വികസനം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം വിളിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കളക്ടറുടെ ചേംബറിൽ നടന്ന ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കാട, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, വിൻസി തോമസ്, സിമലി ബിജു, ജെസി കരിമ്പനക്കൽ, ഇറിഗേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.