ബേപ്പൂർ:നിയമവിരുദ്ധ മത്സ്യബന്ധന നടത്തിയ രണ്ട് ഫൈബർ ബോട്ടുകൾ പിടികൂടി.പ്ലാസ്റ്റിക് കുപ്പികൾ,മണൽ നിറച്ച ചാക്ക്,തെങ്ങിൻ കുലച്ചിൽ, അടങ്ങിയ ബോട്ടുകൾ കഴിഞ്ഞ ദിവസം രാത്രിയിൽ പെട്രാളിംഗിനിടയിൽ പിടികൂടിയത്.ബേപ്പൂർ സ്വദേശികളായ ഷിഹാബ്,എൻ.വി ഉമ്മർ എന്നിവരുടെ ഉടമസ്ഥയിലുള്ള മദീന,മീലാൻ ബോട്ടുകളാണ് പിടിച്ചെടുത്തത്.പൊലീസ് ഇൻസ്പെക്ടർ എം. സുനിൽ കൃഷ്ണൻ,എ.എസ്.ഐ വിനോദൻ വ.പി, സി.പി.ഒ അരുൺകുമാർ,സൈനുദ്ദീൻ,ഇ.സുമേഷ് വി.കെ തുടങ്ങിയവർ ചേർന്നാണ് ബോട്ടുകൾ പിടിച്ചെടുത്തത്.