വടകര: മണിയൂർ മന്തരത്തൂരിലുണ്ടായ കടന്നൽ ആക്രമണത്തിൽ 7 പേർക്ക് പരിക്കേറ്റു. വീട്ടുപറമ്പിലെ മരത്തിലെ കടന്നൽക്കൂട് പക്ഷികൾ തകർത്തതോടെ കടന്നലുകൾ പറമ്പിൽ അടക്ക ശേഖരിക്കുകയായിരുന്ന കണ്ണനെയാണ് ആദ്യം ആക്രമിച്ചത്. തുടർന്ന് ഓടിക്കൂടിയവർക്കെല്ലാം പരിക്കേറ്റു.പാലിശ്ശേരിയിൽ മാതു, തുമ്പോളിയിൽ അശോകൻ, പാലിശ്ശേരി അനി, ടിഎം വിജയൻ,​പാലിശ്ശേരി താഴെ ലിനി ,വിജയൻ എടവലത്ത് കണ്ടിമീത്തൽ എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.