news
കെ.എസ്.എസ് പി.എക്യാമ്പയിൻ കെ.സി ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: പെൻഷൻകാരുടെ സമഗ്ര ചികിത്സ പദ്ധതി നടപ്പിലാക്കുക. പെൻഷൻ പരിഷ്കരണ കുടിശ്ശികയും സമാശ്വാസ കുടിശ്ശികയും ഉടൻ ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ആവശ്യപെട്ടു. നാദാപുരം, കുറ്റ്യാടി നിയോജക മണ്ഡലം തല മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുറ്റ്യാടിയിൽ നടന്ന പ്രവർത്തകയോഗം ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലൻ ഉദ്ഘാടനം ചെയ്തു.കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ്, മധുമോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം സി.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഒ.രവീന്ദ്രൻ സ്വാഗതവും, വി.എം ചന്ദ്രൻ നന്ദിയും പറഞ്ഞു.ഭാരവാഹികളായ കുമാരൻ,സത്യ നാഥൻ,എൻ.കെ. കുഞ്ഞബ്ദുല്ല ,ചന്ദ്രൻ തുടങ്ങിയവർ പങ്കടുത്തു.