കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തതോടെ പ്രദേശത്തെ മദ്യ ,മയക്ക് മരുന്ന് വ്യാപനത്തിനെതിരെ ബോധവത്കരണ പ്രവർത്തനം നടത്തുമെന്ന് പ്രസിഡന്റ് ഒ.പി. ഷിജിൽ പറഞ്ഞു. സമൂഹത്തിന്റെ നന്മയ്ക്കായി രാഷ്ട്രീയപാർട്ടികൾ, യുവജന സംഘടനകൾ ആരാധനാലയ കമ്മറ്റികൾ, കുടുംബശ്രീ, വായനശാല കമ്മിറ്റികൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവർ രംഗത്തിറങ്ങണം. കല്യാണ വീടുകൾ, ഒറ്റപ്പെട്ട മറ്റ് സങ്കേതങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആൾ സഞ്ചാരമില്ലാത്ത പറമ്പുകൾ, പാറപ്രദേശങ്ങൾ, തോടുകളുടെ അരികുകളിലും മറ്റും മദ്യ മയക്കുമരുന്നു സംഘങ്ങൾ രഹസ്യ സങ്കേതമാക്കുകയാണെന്നും ഈ ഘട്ടത്തിൽ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നാം ഒരോരുത്തർക്കുമാണെന്നും ഷിജിൽ പറഞ്ഞു.