കുറ്റ്യാടി: കെ.എൻ.എം ചീക്കോന്നിൽ തർബ്ബീയത്ത് സംഗമം സംഘടിപ്പിച്ചു. കെ.എൻ.എം ബുക്സ് നാലു വാള്യങ്ങളായി പ്രസിദ്ധീകരിക്കുന്ന, കേരള മുസ്ലിം നവോത്ഥാനം ചരിത്രവും ദർശനവും എന്ന പുസ്തകത്തിന്റെ പ്രീ പബ്ലിക്കേഷൻ വരിക്കാരനായി മാധ്യമ പ്രവർത്തകനായ അഹമ്മദ് പാതിരിപ്പറ്റയെ ചേർത്ത് ജുമാ മസ്ജിദ് ഖത്തീബ് മൊയ്തു മന്നാനി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ ശാഖിർ മുണ്ടേരി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് അബ്ദുല്ല മുണ്ടക്കണ്ടി അദ്ധ്യക്ഷനായി. ജന. സെക്രട്ടറി ശരീഫ് ചാലിൽ, അബ്ദുൾ ജലീൽ ഐ.എസ്.എം, എം.എസ്‌.എം കൺവെൻഷനിൽ നസീർ മദനി, അംജദ് അൻസാരി,ഐ. എസ്.എം സെക്രട്ടറി നസീർ തറവട്ടത്ത് എന്നിവർ സംസാരിച്ചു.