കോഴിക്കോട്:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ സേവന കേന്ദ്രം തുറന്നു.സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനും, കേന്ദ്രീകൃത സ്വഭാവം വരുത്തുന്നതിനും വാർഡ് മെമ്പറുടെ ഓഫീസ് സേവനകേന്ദ്രം എന്ന പേരിൽ എം.എൽ.എ. ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. സേവനകേന്ദ്രം പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങൾക്കും ഉപകാരപ്രദമാവട്ടെ എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് പറഞ്ഞു. വാർഡ് മെമ്പർ സി.എ. ആയിഷ അദ്ധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുന്നാസര്‍ പുളിക്കൽ, കൊടുവള്ളി ബ്ലോക്ക് മെമ്പർ ഷഹന എസ്.പി, ജയപ്രകാശ് മടവൂർ, പ്രവാസി ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി യു.കെ. ഹുസൈൻ, അഹമ്മദ്കുട്ടി , ഖലീൽ ഒ.പി. എന്നിവർ ആശംസയർപ്പിച്ചു.ശിഹാബ് വെളിമണ്ണ സ്വാഗതവും,സെക്രട്ടറി ഷമീം കെ.സി. നന്ദി പറയുകയും ചെയ്തു.ഓമശ്ശേരി കോടഞ്ചേരി റോഡിലാണ് സേവന കേന്ദ്രം പ്രവർത്തിക്കുന്നത്.