കോഴിക്കോട്: ജില്ലയിൽ 679 പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 6778 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. സമ്പർക്കത്തിലൂടെ 670 പേർ രോഗ ബാധിതരായി. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 756 പേർ രോഗമുക്തി നേടി. 10.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8303 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2827 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കൊവിഡ് പ്രതിരോധ വാക്‌സിൻ രണ്ടാം ഡോസ് എടുക്കാൻ സമയമായവർ അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷൻ പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌കൂളുകൾ തുറക്കുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കളും വീട്ടിലെ 18 വയസിനു മുകളിലുള്ളവരും വാക്‌സിനേഷൻ പൂർത്തീകരിക്കണം.