കോഴിക്കോട് : എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷണൽ ഓഫീസ്
ബേസ് യൂണിറ്റ് വനിതാ സബ് കമ്മിറ്റിയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി വേങ്ങേരി സ്വദേശി അർജുനന്റെ വൃക്ക രോഗ ചികിത്സക്കായി ധനസഹായം നൽകി. സഹായധനം വാർഡ് കൗൺസില‌ർ ഒ.സദാശിവൻ കൈമാറി. എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ഐ.കെ.ബിജു, ട്രഷറർ പി.കെ. ഭാഗ്യബിന്ദു, ഡിവിഷണൽ വനിതാ സബ് കമ്മിറ്റി കൺവീനർ ടി.ബിന്ദു, വനിതാ സബ്കമ്മിറ്റി അംഗം വി.കെ.ഷഹാന എന്നിവർ പങ്കെടുത്തു.