വടകര: ദേശീയ പാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നിയമവിരുദ്ധ കുടിയൊഴിപ്പിക്കലിനെതിരെ രണ്ടാം ഘട്ട പ്രക്ഷോഭം സംഘടിപ്പിക്കാൻ ദേശീയ പാത കർമ്മ സമിതി ഒഞ്ചിയം മേഖല കമ്മിറ്റി വിളിച്ചു ചേർത്ത വ്യാപാരികളുടെയും, നഷ്ടപെടുന്നവരുടെയും യോഗം തീരുമാനിച്ചു .വീടും കച്ചവട സ്ഥാപനവും നഷ്ടപെടുന്നവർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ മുൻകൂറായി നൽകിയ ശേഷം കുടിയൊഴിപ്പിക്കുക , നഷ്ടപെടുന്നവർ ലാൻഡ് അക്വസിഷൻ തഹസിൽദാർക്ക് നൽകിയ പരാതികൾ അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം .നഷ്ട പരിഹാരം ലഭിക്കാതെ കുടിയൊഴിഞ്ഞു പോകില്ലെന്ന് കൂട്ടമായി പ്രഖ്യാപിച്ചു . യോഗം ജില്ലാ കൺവീനർ എ.ടി മഹേഷ്‌ ഉദ്ഘാടനം ചെയ്തു. പ്രദീപ് ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. പി.സുരേഷ് , അഡ്വ: ഒ.ദേവരാജ്, വി.പി ഇബ്രാഹിം, പി.അഹമ്മദ്‌,പി.കുമാരൻ പ്രസംഗിച്ചു.