ബാലുശ്ശേരി: ജനാധിപത്യ ബോധമില്ലാത്ത, മതവിദ്വേഷം മാത്രം വെച്ചുപുലർത്തുന്ന സമീപനമാണ് ബി.ജെ.പി സർക്കാരിന്റേതെന്ന് എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.എം.സുരേഷ് ബാബു പറഞ്ഞു. പാർട്ടി ബാലുശ്ശേരി മണ്ഡലം കൺവൻഷൻ കുന്നക്കൊടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് പി.പി.രവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, പി.വി. ഭാസ്ക്കരൻ കിടാവ്, എം.പി. ഷിജിത്, എൻ.എസ്.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌നി വേണു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടിയ ബി.സി. ബിജേഷിനെയും ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സുരേഷ് ആലങ്കോട് ആദരിച്ചു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയും സ്ത്രീകളും എന്ന വിഷയത്തിൽ അഡ്വ.വി.കെ. ഹസീന ക്ലാസ്സെടുത്തു.
സംഘടനാ ചർച്ചയിൽ പി.സുധാകരൻ , പി.പി ഗണേശൻ, മനോജ് കുന്നോത്ത്, പെരിങ്ങിനി മാധവൻ, ശൈലജ കുന്നോത്ത്, വേലായുധൻ അഞ്ജലി , റംല മാടവള്ളിക്കുന്ന് എന്നിവർ സംസാരിച്ചു. ലിമേഷ് അനന്തോത്ത് സ്വാഗതവും മുസ്തഫ ദാരുകല നന്ദിയും പറഞ്ഞു.