kanathil-jameela-mla
​സുരക്ഷക്കായി സർക്കാറിന്റെ അടിയന്തിരഇടപെടൽ ഉണ്ടാകും​: എം.എൽ.എ.കാനത്തിൽ ജമീല

പയ്യോളി:ഇടതൂർന്ന് നിൽക്കുന്ന കണ്ടൽകാടുകൾ,കൊളാവി പുഴയും കുറ്ര്യാടി പുഴയും ചേർന്ന് അറബിക്കടലുമായി സംഗമിക്കുന്ന ഇടം,വിശാലമായ മണൽപ്പരപ്പും വടകര സാൻഡ് ബാങ്കിന്റെ ദൂരക്കാഴ്ചയും വിനോദ സഞ്ചാരികളെ വരവേൽക്കാൻ പിന്നെ എന്ത് വേണം.പയ്യോളിയുടെ ഗോവ എന്നറിയപ്പെടുന്ന കോട്ടക്കടപ്പുറം ബീച്ചിലേക്ക് സന്ദർശകരുടെ പ്രവാഹമാണ്.എന്നാൽ നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഇവിടം വേണ്ടത്ര സുരക്ഷ ഒരുക്കാൻ അധികാരികൾക്ക് ഇന്നേവരെ ആയിട്ടില്ല.പുഴയുടെയുടെ കൈവഴിയിലേക്കിറക്കുന്ന സ്ഥലങ്ങളിൽ ആഴക്കൂടുതലുണ്ട്. ഇതറിയാതെ പലരും കുട്ടികളുമായി കുളിക്കാൻ ഇറങ്ങുന്നത് പലപ്പോഴും അപകടത്തിന് ഇടയാകുന്നു.അപകട പതിയിരിക്കുന്ന അഴിമുഖത്തെ സന്ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ലൈഫ് ഗാർഡിന്റെ സേവനവും സുരക്ഷാ സംവിധാനങ്ങളും ഒരുക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുന്നുണ്ട്. കഴിഞ്ഞ മാസം കുടുംബത്തോടൊപ്പം സഹോദരന്റെ പിറന്നാൾ ആഘോഷത്തിനിടെ പതിനൊന്നുകാരി തിരയിൽപ്പെട്ട് മരിച്ചിരുന്നു.

പയ്യോളി :​​കോട്ടക്കടപ്പുറം അഴിമുഖത്ത് സന്ദർശകർക്ക് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിന് വേണ്ടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തിയതായും , ആവശ്യമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ഉറപ്പു കിട്ടിയിട്ടുണ്ട്.

കാനത്തിൽ ജമീല എംഎൽഎ

​കോട്ടക്കടപ്പുറം അഴിമുഖത്ത് ലൈഫ് ഗാർഡ്മാരുടെ സേവനം ഉറപ്പ് വരുത്തണം,കൂടാതെ അപകടത്തിൽ പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതിനായി കോട്ടക്കൽ കുടുംബാരോഗ്യകേന്ദ്രം സി.എച്ച്,സി.ആയി ഉയർത്തണം.

വാർഡ് കൗസിലർ :നിഷ ഗിരീഷ്

​കോട്ടക്കടപ്പുറം അഴിമുഖത്ത്സുരക്ഷാ ഉറപ്പു വരുത്തുന്നതിനും മറ്റുമായി ഈ മാസം 27 ജനപ്രതിനിധികൾ,എം.എൽ.എ,തഹസിൽദാർ,നാട്ടുകാർ,വില്ലേജ് അധികാരികൾ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.വിദഗ്ധരുമായി ആലോചിച്ചു ആവശ്യമായി സുരക്ഷ ഏർപ്പെടുത്തും

ഷഫീഖ്:വടക്കയിൽ

പയ്യോളി നഗരസഭാ ചെയർമാൻ